താൻ വരുത്തിയ പിഴവ് രോഹിത് ശർമ്മയും ആവർത്തിക്കരുതെന്ന് വി.വി.എസ് ലക്ഷ്മൺ

Staff Reporter

ടെസ്റ്റ് ക്രിക്കറ്റിൽ തന്നെ ഓപണറാക്കിയപ്പോൾ താൻ വരുത്തിയ വരുത്തിയ പിഴവ് ആവർത്തിക്കരുതെന്ന് രോഹിത് ശർമയെ ഉപദേശിച്ച് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വി.വി.എസ്. ലക്ഷ്മൺ.  തന്നെ ഓപ്പണറാക്കിയപ്പോൾ താൻ തന്റെ ബാറ്റിംഗ് ശൈലി മാറ്റാൻ ശ്രമിച്ചുവെന്നും എന്നാൽ അത് തനിക്ക് ഗുണമല്ല ചെയ്തത് എന്നും ലക്ഷ്മൺ പറഞ്ഞു.

തന്നെ ഓപ്പണറാക്കിയപ്പോൾ മിഡിൽ ഓർഡർ ബാറ്റ്സ്മാൻ എന്ന നിലയിലുള്ള തന്റെ മാനസിക അവസ്ഥ മാറിയെന്നും തന്റെ ടെക്‌നിക് മാറ്റാൻ താൻ ശ്രമിച്ചെന്നും എന്നാൽ അത് തന്റെ ബാറ്റിങ്ങിനെ ബാധിച്ചെന്നും ലക്ഷ്മൺ പറഞ്ഞു.

ഒക്ടോബർ 2ന് തുടങ്ങുന്ന സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റിൽ രോഹിത് ശർമ്മ ഇന്ത്യൻ ഓപ്പണറാവുമെന്നാണ് കരുതുന്നത്. അതെ സമയം ഇന്നലെ ബോർഡ് പ്രെസിഡന്റ്സിന് വേണ്ടി ഓപ്പൺ ചെയ്ത രോഹിത് ശർമ്മ രണ്ടാമത്തെ പന്തിൽ തന്നെ റൺസ് ഒന്നും എടുക്കാതെ ഔട്ട് ആയിരുന്നു.