“രോഹിത് തന്നെ ടി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കും, കപ്പും ഉയർത്തും” – ജയ് ഷാ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും നടക്കുന്ന. ലോകകപ്പ് ടൂർണമെൻ്റിൽ രോഹിത് ശർമ്മ ഇന്ത്യൻ ടീമിനെ നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023-ൻ്റെ ഫൈനലിലേക്ക് ഇന്ത്യയെ നയിച്ച രോഹിത് ശർമ്മ കരീബിയൻ ദ്വീപുകളിലും യുഎസ്എയിലും നടക്കുന്ന ടി20 ലോകകപ്പിൻ്റെ ഏറ്റവും പുതിയ പതിപ്പിൽ ടീമിനെ നയിക്കും. ഇതോടെ ഹാർദിക് ടി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കുമൊ എന്നുള്ള ചോദ്യങ്ങൾക്ക് അവസാനമാവുകയാണ്.

ഇന്ത്യ 23 11 20 23 35 46 812

“2023 ഏകദിന ലോകകപ്പിൻ്റെ ഫൈനലിൽ ഞങ്ങൾ പരാജയപ്പെട്ടിരിക്കാം, പക്ഷേ തുടർച്ചയായി 10 മത്സരങ്ങൾ വിജയിച്ച് ഞങ്ങൾ അവിടെ ഹൃദയം കീഴടക്കി.” രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ ജയ് ഷാ പറഞ്ഞു.

“ബാർബഡോസിൽ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ 2024 ടി20 ലോകകപ്പ് ഉയർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.

2022 ൽ ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിൻ്റെ അവസാന പതിപ്പിന് ശേഷം മൂന്ന് ടി20 ഐകൾ മാത്രമേ രോഹിത് കളിച്ചിട്ടുള്ളൂ. രോഹിതിൻ്റെ അഭാവത്തിൽ ഇന്ത്യൻ ടി20 ഐ ടീമിനെ പാണ്ഡ്യ ആയിരുന്നു നയിച്ചു പോന്നിരുന്നത്.