വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തന്റെ പത്താം ടെസ്റ്റ് സെഞ്ച്വറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ എംആർഎഫ് ടയേഴ്‌സ് ഐസിസി പുരുഷന്മാരുടെ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിലെ ആദ്യ 10-ലേക്ക് തിരിച്ചുവരവ് നടത്തി. റാങ്കിംഗിൽ മൂന്ന് സ്ഥാനങ്ങൾ ഉയർന്ന രോഹിത് സഹതാരങ്ങളായ ഋഷഭ് പന്ത് (11), വിരാട് കോഹ്‌ലി (14) എന്നിവരെ മറികടന്ന് ഏറ്റവും ഉയർന്ന റാങ്കുള്ള ഇന്ത്യൻ ബാറ്ററാകുകയും ചെയ്തു.
യുവ ബാറ്റർ യശസ്വി ജയ്‌സ്വാളും തന്റെ മികച്ച അരങ്ങേറ്റ സെഞ്ചുറിക്ക് ശേഷം റാങ്കിംഗിൽ ആദ്യമായി തന്റെ പേര് കുറിച്ചു. 73ആം സ്ഥാനത്ത് ആണ് ജയ്സ്വാൾ ഉള്ളത്. ആദ്യ ടെസ്റ്റ് മത്സരത്തിൽ 12 വിക്കറ്റ് വീഴ്ത്തി അശ്വിൻ ഒന്നാമത് തുടരുന്നു. പുതുക്കിയ ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഓസ്‌ട്രേലിയയുടെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനേക്കാൾ 56 പോയിന്റിന്റെ ലീഡ് അശ്വിൻ നേടി.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജ ബൗളർ റാങ്കിംഗിൽ മൂന്ന് സ്ഥാനങ്ങൾ കയറി ഏഴാം സ്ഥാനത്തെത്തി.