രോഹിത് ആദ്യ ടെസ്റ്റിന് ഇല്ല, ഷമി, ജഡേജ എന്നിവരും ഇല്ല

Newsroom

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിനിടെ ഇടത് തള്ളവിരലിന് പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബംഗ്ലാദേശിന് എതിരെ നടക്കുന്ന ആദ്യ ടെസ്റ്റിൽ ഉണ്ടാകില്ല. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിന് അദ്ദേ ഉണ്ടാകുമോ എന്ന് ബി സി സി ഐ പിന്നീട് അറിയിക്കും. രോഹിത് ഇപ്പോൾ മുംബൈയിൽ ആണുള്ളത്. രോഹിതിന് പകരക്കാരനായി അഭിമന്യു ഈശ്വരനെ ടീമിലേക്ക് തിരഞ്ഞെടുത്തു.

ഫാസ്റ്റ് ബൗളർ മൊഹമ്മദ് ഷമിയും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ഇതുവരെ പൂർണമായി സുഖം പ്രാപിച്ചിട്ടില്ലാത്തതിനാൽ ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്തായി. ഷമി, ജഡേജ എന്നിവർക്ക് പകരക്കാരായി നവദീപ് സെയ്നിയെയും സൗരഭ് കുമാറിനെയും സെലക്ടർമാർ ടീമിലേക്ക് തിരഞ്ഞെടുത്തു. ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഫാസ്റ്റ് ബൗളർ ജയ്ദേവ് ഉനദ്കട്ടിനെയും സെലക്ഷൻ കമ്മിറ്റി ഉൾപ്പെടുത്തിയിട്ടുണ്ട്.