ടി20 വിജയങ്ങൾ, ധോണിയുടെ ക്യാപ്റ്റൻസി റെക്കോർഡിനൊപ്പം എത്തി രോഹിത്

Newsroom

Picsart 24 01 15 16 12 14 521
Download the Fanport app now!
Appstore Badge
Google Play Badge 1

രോഹിത് ശർമ്മ ടി20യിൽ ക്യാപ്റ്റൻ എന്ന നിലയിൽ എം എസ് ധോണിയുടെ റെക്കോർഡിനൊപ്പം എത്തി. ഇന്നലെ അഫ്ഗാനിസ്താനെതിരായ വിജയത്തോടെയാണ് രോഹിത് ഈ റെക്കോർഡിൽ എത്തിയത്. ഇന്നലെ ഇൻഡോറിൽ നടന്ന രണ്ടാം ടി20യിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ആറ് വിക്കറ്റ് വിജയം നേടിയിരുന്നു. രോഹിത് ശർമ്മ ഡക്കിൽ പുറത്തായെങ്കിലും ടീമിനെ ജയത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിനായി.

ധോണി 23 11 18 16 27 48 472

ക്യാപ്റ്റനെന്ന നിലയിൽ 72 മത്സരങ്ങളിൽ നിന്ന് 41 ടി20 ഐ വിജയങ്ങൾ ധോണി സ്വന്തമാക്കിയിട്ടുണ്ട്‌. രോഹിത് 53 ടി20 ഐകളിൽ നായകനായിട്ടുണ്ട്‌. ഇതിൽ നിന്നാണ് 41-ാം വിജയം അദ്ദേഹം നേടിയത്.