ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഡബിൾ സെഞ്ചുറി പ്രകടനത്തിന് പിന്നാലെ സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ 71 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്ന് രോഹിത് ശർമ്മ. പത്ത് ടെസ്റ്റ് ഇന്നിങ്‌സുകൾക്ക് ശേഷം ഹോം മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ആവറേജ് ഉള്ള താരം എന്ന റെക്കോർഡാണ് രോഹിത് ശർമ്മ മറികടന്നത്. ഹോം ടെസ്റ്റ് മത്സരങ്ങളിൽ നിലവിൽ രോഹിത് ശർമയുടെ ആവറേജ് 99.84 ആണ്.
ഡോൺ ബ്രാഡ്മാന്റെ 98.22 എന്ന ആവറേജ് ആണ് ഇതോടെ രോഹിത് ശർമ്മ മറികടന്നത്. 18 ഇന്നിങ്‌സുകൾ ഇന്ത്യൻ മണ്ണിൽ കളിച്ച രോഹിത് ശർമ്മ 1298 റൺസും നേടിയിട്ടുണ്ട്. മത്സരത്തിൽ രോഹിത് ശർമ്മ റൺസ് എടുത്താണ് പുറത്തായത്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രോഹിത് ശർമയുടെ ഡബിൾ സെഞ്ചുറി ടെസ്റ്റ് ക്രിക്കറ്റിൽ താരത്തിന്റെ ആദ്യ സെഞ്ചുറി കൂടിയായിരുന്നു. പരമ്പരയിൽ മികച്ച ഫോമിലുള്ള രോഹിത് ശർമ്മ കഴിഞ്ഞ ദിവസം ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമെന്ന റെക്കോർഡും മറികടന്നിരുന്നു.