ഒലെയുടെ പോലൊരു ജോലിയാണ് ലക്ഷ്യം, ഭാവിയെ കുറിച്ച് മാത്രം സംസാരിക്കുന്ന ജോലി- ട്രോളുമായി മൗറീഞോ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷ്യാറിനെതിരെ ഒളിയമ്പുമായി മുൻ യുണൈറ്റഡ് പരിശീലകൻ. മാഞ്ചസ്റ്റർ യുണൈറ്റഡ്- ലിവർപൂൾ കളിക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു മൗറീഞ്ഞോ.

ഡിസംബറിൽ മൗറീഞ്ഞോക്ക് പകരക്കാരനായി എത്തിയ സോൾഷ്യാറിന് എതിരെ ഇത് രണ്ടാം തവണയാണ് മൗറീഞ്ഞോ വിമർശനം ഉന്നയിക്കുന്നത്. നേരത്തെ തന്റെ യുണൈറ്റഡ് ടീമിനേക്കാൾ മോശമാണ് നിലവിലെ യുണൈറ്റഡ് എന്ന് മൗറീഞ്ഞോ ആരോപിച്ചിരുന്നു. യുണൈറ്റഡിന്റെ മത്സരം വിലയിരുത്താൻ എത്തിയ മൗറീഞ്ഞോ ഒലെയുടെ സമീപനങ്ങളെ ശക്തമായി എതിർക്കുന്ന ശൈലിയാണ് സ്വീകരിച്ചത്. ‘ ഇതുപോലൊരു ജോലിയാണ് ഞാൻ തിരയുന്നത് മുഴുവൻ സമയവും ഭാവിയെ കുറിച്ച് സംസാരിക്കുക,3 വർഷത്തെ കരാർ, ഭാവി.. യുവ താരങ്ങൾ. ഇത് യുണൈറ്റഡ് പോലെയുള്ള വലിയ ക്ലബ്ബിൽ ചെയ്യാവുന്ന വലിയ കാര്യമാണ്’ എന്നാണ് അങ്ങേയറ്റം പരിഹാസ രൂപേണ മൗറീഞ്ഞോ പറഞ്ഞത്.

Advertisement