ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ രോഹിത് ശർമയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം. ടി20 ക്രിക്കറ്റിൽ 100 മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായി ഇന്നത്തെ മത്സരത്തോടെ രോഹിത് ശർമ്മ മാറും. കൂടാതെ ഷൊഹൈബ് മാലിക്കിന് ശേഷം 100 മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ താരമായും രോഹിത് ശർമ്മ മാറും.
ടി20യിൽ 111 മത്സരങ്ങളാണ് പാകിസ്ഥാന് വേണ്ടി ഷൊഹൈബ് മാലിക് കളിച്ചത്. നിലവിൽ 99 മത്സരങ്ങൾ കളിച്ച ഷാഹിദ് അഫ്രീദിക്കൊപ്പമാണ് രോഹിത് ശർമ്മ. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെ നേരിട്ടതോടെ 98 മത്സരങ്ങൾ കളിച്ച ധോണിയെ രോഹിത് ശർമ്മ മറികടന്നിരുന്നു.
നേരത്തെ ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ രോഹിത് ശർമ്മ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ മറികടന്നിരുന്നു. രാജ്‌കോട്ടിൽ നടക്കുന്ന രണ്ടാമത്തെ ടി20 മത്സരം ഇന്ത്യക്ക് നിർണ്ണായകമാണ്. ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് പരമ്പരയിൽ നിലനിൽക്കാൻ വിജയം അനിവാര്യമാണ്.