പരിക്ക് സാരമുള്ളതായിരുന്നില്ല, താൻ പൂർണ്ണ ഫിറ്റ്നസിൽ ആണെന്ന് രോഹിത് ശർമ്മ

ഇന്ത്യയുടെ സെമി ഫൈനൽ മത്സരത്തിന് ഇടയിൽ പരിക്കേറ്റ രോഹിത് ശർമ്മ ആ പരിക്ക് സാരമുള്ളതല്ല എന്ന് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. നാളെ ഇംഗ്ലണ്ടിനെതിരെ താൻ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്‌ച നെറ്റ് സെഷനിടയുൽ ആയിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ കയ്യിൽ പന്ത് കൊണ്ട് പരിക്കേറ്റത്. രോഹിത് ഉടൻ ചികിത്സ റ്റ്ഃഎടി എങ്കിലും പിന്നാലെ താരം പരിശീലനത്തിനായി മടങ്ങി എത്തിയിരുന്നു.

Picsart 22 11 08 01 17 42 259

ഞാൻ ഇപ്പോൾ പൂർണ്ണമായും ഫിറ്റ് ആണെന്ന് പരിക്ക് ഇല്ല എന്നും രോഹിത് ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞു. സെമിഫൈനൽ പോരാട്ടത്തിനായുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവനെ കുറിച്ച് സംസാരിച്ച രോഹിത് ശർമ്മ, ഋഷഭ് പന്താൺക്ക് ദിനേഷ് കാർത്തിക് ആണോ നാളെ കളിക്കുക എന്ന് വ്യക്തമാക്കിയില്ല.