അര്‍ദ്ധ ശതകവുമായി രോഹിത്, ആദ്യ സെഷനിൽ തന്നെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

Sports Correspondent

ഇംഗ്ലണ്ടിനെതിരെ രാജ്കോട്ട് ടെസ്റ്റിൽ ഇന്ത്യയുടെ തുടക്കം പാളി. രോഹിത് ശര്‍മ്മ നേടിയ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ ഒന്നാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 93/3 എന്ന നിലയിലാണ്. ഒരു ഘട്ടത്തിൽ 33/3 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ രോഹിത് – രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്.

രോഹിത് 52 റൺസും രവീന്ദ്ര ജഡേജ 24 റൺസും നേടി ക്രീസിൽ നിൽക്കുമ്പോള്‍ ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് രണ്ട് വിക്കറ്റ് നേടി. ടോം ഹാര്‍ട്ലിയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

അരങ്ങേറ്റക്കാരായ സര്‍ഫ്രാസിനും ജുറൈലിനും പകരം രവീന്ദ്ര ജഡേജയെ ബാറ്റിംഗ് ഓര്‍ഡറിൽ മുന്നോട്ട് കയറ്റിയത് ഇന്ത്യയ്ക്ക് ഗുണകരമാകുന്നതായാണ് കണ്ടത്. നാലാം വിക്കറ്റിൽ രോഹിത് – ജഡേജ കൂട്ടുകെട്ട് 60 റൺസ് നേടിയാണ് ഇന്ത്യയെ വലിയ തകര്‍ച്ചയിൽ നിന്ന് കരകയറ്റിയത്.