ഫോം കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഫോമിലേക്കുയര്‍ന്ന മൊഹാലി ഏകദിനത്തില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി കരസ്ഥമാക്കി രോഹിത് ശര്‍മ്മ. തന്റെ ഇന്ത്യയിലെ 57ാം ഇന്നിംഗ്സിലാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. ഹാഷിം അംല ദക്ഷിണാഫ്രിക്കയില്‍ 3000 റണ്‍സ് തികച്ചപ്പോള്‍ ഇത്രയും തന്നെ ഇന്നിംഗ്സിലൂടെയാണ് ഈ നേട്ടം കൊയ്തത്. ഇതിനാല്‍ തന്നെ ഒരു രാജ്യത്ത് വേഗത്തില്‍ 3000 റണ്‍സ് നേടുന്ന താരമെന്ന പദവി ഹാഷിം അംലയും രോഹിത് ശര്‍മ്മയും പങ്കുവയ്ക്കും.
63 ഇന്നിംഗ്സില്‍ വിരാട് കോഹ്‍ലി ഇന്ത്യയിലും 69 ഇന്നിംഗ്സില്‍ സൗരവ് ഗാംഗുലി(ഇന്ത്യയിലും) മാര്‍ട്ടിന്‍ ഗുപ്ടില്‍(ന്യൂസിലാണ്ടിലും) 3000 റണ്‍സിലേക്ക് എത്തിയിട്ടുണ്ട്. ഒന്നാം വിക്കറ്റില്‍ 193 റണ്‍സ് ചേര്‍ത്ത ശേഷമാണ് 92 പന്തില്‍ നിന്ന് 95 റണ്‍സ് നേടി രോഹിത് ശര്‍മ്മ പുറത്തായത്. 7 ഫോറും 2 സിക്സുമാണ് രോഹിത് തന്റെ ഇന്നത്തെ ഇന്നിംഗ്സില്‍ നേടിയത്.