രോഹിത് ശർമ്മ വീണ്ടും ഡക്ക്!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ടി20യിലേക്കുള്ള തിരിച്ചുവരവ് രണ്ടാം മത്സരത്തിലും നിരാശയിൽ കലാാശിച്ചു. ഇന്ന് അഫ്ഗാനെതിരായ രണ്ടാം ടി20യിൽ രോഹിത് ഗോൾഡൻ ഡക്കിലാണ് പുറത്തായത്. താൻ നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് ബൗൾഡ് ആയി. ഫസലഖ് ഫാറൂഖിൽ ആണ് രോഹിതിനെ പുറത്താക്കിയത്. രോഹിത് ശർമ്മയുടെ 150ആം അന്താരാഷ്ട്ര ടി20 മത്സരമായിരുന്നു ഇത്‌.

രോഹിത് ശർമ്മ 24 01 14 10 24 23 542

രോഹിത് ശർമ്മ ആദ്യ മത്സരത്തിലും ഡക്കിൽ ആയിരുന്നു പുറത്തായത്. അന്ന് പക്ഷെ റണ്ണൗട്ട് എന്ന നിർഭാഗ്യമായിരുന്നു ഹിറ്റ്മാന് വിനയായത്. രോഹിത് ശർമ്മയാണ് ടി20യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ ഡക്കിൽ പുറത്തായത് താരം. അന്താരാഷ്ട്ര ടി20യിൽ രോഹിത് ശർമ്മയുടെ 12ആം ഡക്കാണിത്. 13 ഡക്കുകളിൽ പുറത്തായിട്ടുള്ള പോൾ സ്റ്റിർലിങ് മാത്രമാണ് രോഹിതിന്റെ മുന്നിൽ ഈ മോശം കണക്കിൽ ഉള്ളത്.

Most Ducks in T20Is

13 – Paul Stirling
12 – Rohit Sharma
12 – Kevin O’Brien
11 – Regis Chakabva
11 – Soumya Sarkar