“ധോണി ആണ് രോഹിത് ശർമ്മയെ രോഹിത് ശർമ്മ ആക്കിയത്”- ഗംഭീർ

Newsroom

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇന്നത്തെ രോഹിത് ശർമ്മ ആയി വളരാൻ കാരണം മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണി ആണെന്ന് ഗൗതം ഗംഭീർ പറഞ്ഞു‌‌. സ്റ്റാർ സ്പോർട്സിൽ രോഹിത് 10000 റൺസ് എന്ന നാഴികകല്ല് മറികടന്നതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു ഗംഭീർ‌. കരിയറിന്റെ തുടക്കത്തിൽ രോഹിത് ശർമ്മ ഫോം കണ്ടെത്താൻ ഏറെ പ്രയാസപ്പെട്ടിരുന്നു. ആ സമയത്ത് ധോണി ആണ് രോഹിതിനെ വിശ്വസിച്ചതും പിന്തുണച്ചതും. ആ പിന്തുണയാണ് ഇന്ന് ഒരു ഇതിഹാസ താരത്തെ സൃഷ്ടിച്ചത്. ഗംഭീർ പറഞ്ഞു.

ധോണി 23 09 13 11 43 19 712

ആര് രോഹിതിന്റെ വളർച്ചയിൽ ക്രെഡിറ്റ് എടുത്താലും അത് ധോണിക്ക് അവകാശപ്പെട്ടതാണ്. താനുൻ യുവരാജും എല്ലാം രോഹിതിനോട് സംസാരിച്ചിട്ടുണ്ട് എങ്കിലും ക്യാപ്റ്റന്റെ പിന്തുണ ആണ് രോഹിതിനെ ടീമിൽ നിലനിർത്തിയത്‌. ഗംഭീർ പറഞ്ഞു. രോഹിത് ശർമ്മയും ക്യാപ്റ്റൻ എന്ന നിലയിൽ ഇതാണ് ചെയ്യേണ്ടത്. ഒരു ടാലന്റ് കണ്ടാൽ ആ ടാലന്റിനെ വിശ്വസിച്ചു ഒരു അത്ഭുത താരത്തെ ഇന്ത്യക്ക് സമ്മാനിക്കുക. അങ്ങനെ അയാൽ അതിന്റെ പേരിലാകും രോഹിത് കൂടുതൽ ഓർമ്മിക്കപ്പെടുക എന്നും ഗംഭീർ പറഞ്ഞു.