ബംഗ്ലാദേശിന് എതിരായ മത്സരത്തിൽ ബാറ്റിങ് ആണ് പിഴച്ചത് എന്ന് രോഹിത് ശർമ്മ. പിച്ച് അൽപ്പം വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാലും എങ്ങനെ കളിക്കണമെന്ന് ഞങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ഞങ്ങൾ ഇത്തരം സാഹചര്യങ്ങളിൽ കളിച്ചു ശീലിച്ചവരാണ്. രോഹിത് പറഞ്ഞു.
ഈ സാഹചര്യത്തിൽ സ്പിന്നർമാർക്കെതിരെ എങ്ങനെ ബാറ്റ് ചെയ്യാമെന്ന് ബാറ്റ്സ്മാന്മാർ നോക്കേണ്ടതുണ്ട്. പഠിക്കേണ്ടതുണ്ട്. രോഹിത് പറഞ്ഞു. ബാറ്റിംഗ് ആണ് പ്രശ്നം. ഈ റൺസ് മതിയായിരുന്നില്ല. 30-40 റൺസ് അധികം ഉണ്ടായിരുന്നു എങ്കിൽ കളി മാറിയേനെ. രോഹിത് പറഞ്ഞു.
ഇന്നലെ ഇന്ത്യ 186 റൺസിന് ഓളൗട്ട് ആയിരുന്നു. ബംഗ്ലാദേശ് ഒരു വിക്കറ്റിന് വിജയിക്കുകയും ചെയ്തു. ഇനി രണ്ട് ഏകദിനങ്ങൾ കൂടെ ഇന്ത്യക്ക് കളിക്കാൻ ഉണ്ട്.