മാർച്ച് 11 ശനിയാഴ്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ അന്താരാഷ്ട്ര ക്രിക്കറ്റിൽ 17,000 റൺസ് എന്ന നാഴികകല്ല് മറികടന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം ആണ് 17,000 അന്താരാഷ്ട്ര റൺസ് തികയ്ക്കുന്ന ഏഴാമത്തെ ഇന്ത്യൻ ബാറ്ററായി രോഹിത് മാറിയത്.
രോഹിത് ആദ്യ സെഷനിൽ 35 റൺസിന് പുറത്താകുന്നതിന് മുമ്പാണ് ഈ നേട്ടത്തിൽ എത്തിയത്. രോഹിത് ശർമ്മയുടെ റണ്ണുകളുടെ ഭൂരിഭാഗവും ഏകദിന ഫോർമാറ്റിലാണ് വന്നത്. എകദിനത്തിൽ 241 മത്സരങ്ങളിൽ നിന്ന് 9782 റൺസ് നേടിയിട്ടുണ്ട്. രോഹിത് 148 ടി20യിൽ 3853 റൺസും 48 ടെസ്റ്റുകളിൽ നിന്ന് 3344 റൺസും (അഹമ്മദാബാദ് ടെസ്റ്റിന് മുമ്പ്) നേടിയിട്ടുണ്ട്. ഏകദിനത്തിൽ 30, ടെസ്റ്റിൽ 9, ടി20യിൽ 4 സെഞ്ച്വറികൾ എന്നിവയും രോഹിതിന്റെ പേരിലുണ്ട്.