ലോര്‍ഡ്സ് ടെസ്റ്റിന്റെ ഒന്നാം ദിവസം ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്കി രോഹിത് ശര്‍മ്മയും കെഎൽ രാഹുലും. ഇന്ന് മത്സരത്തിന്റെ ആദ്യ ദിവസം ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടാം സെഷന് അവസാനിക്കുമ്പോള്‍ 157/2 എന്ന നിലയിലാണ്.
83 റൺസ് നേടിയ രോഹിതിനെ പുറത്താക്കി ജെയിംസ് ആന്ഡേഴ്സൺ ആണ് ഇംഗ്ലണ്ടിന് ബ്രേക്ക്ത്രൂ നല്‍കിയത്. 55 റൺസ് നേടിയ രാഹുലിനൊപ്പം റണ്ണൊന്നുമെടുക്കാതെ വിരാട് കോഹ്ലിയാണ് ക്രീസിലുള്ളത്. 126 റൺസാണ് ഇന്ത്യയ്ക്കായി ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയത്.
9 റൺസ് നേടിയ ചേതേശ്വര്‍ പുജാരയെയും പുറത്താക്കിയത് ആന്ഡേഴ്സൺ ആണ്.