കാമിയോ മാത്രം, രോഹിത്തിന്റെ മികച്ച കാലം കഴിഞ്ഞു – ജെഫ്രി ബോയ്കോട്ട്

Sports Correspondent

രോഹിത് ശര്‍മ്മ തന്റെ ബെസ്റ്റ് കാലം കഴിഞ്ഞ് നിൽക്കുകയാണെന്നും ഇപ്പോള്‍ കാമിയോ കളിയ്ക്കുവാന്‍ മാത്രമാണ് താരത്തിന് കഴിയുന്നതെന്നും പറഞ്ഞ് ജെഫ്രി ബോയ്കോട്ട്. കഴിഞ്ഞ നാല് വര്‍ഷത്തിൽ നാട്ടിൽ രണ്ട് ടെസ്റ്റ് ശതകം മാത്രമാണ് താരം നേടിയിട്ടുള്ളതെന്നും ജെഫ്രി ബോയ്കോട്ട് ഓര്‍മ്മിപ്പിച്ചു.

ഹൈദ്രാബാദിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റിലെ തോൽവിയ്ക്ക് ശേഷമായിരുന്നു ബോയ്കോട്ട് പറഞ്ഞത്. രോഹിത് ശര്‍മ്മ ഇരു ഇന്നിംഗ്സുകളിലായി 24 റൺസും 39 റൺസും മാത്രമാണ് നേടാനായത്.

വിരാട് കോഹ്‍ലി ആദ്യ രണ്ട് ടെസ്റ്റിൽ കളിക്കാതിരിക്കുന്നതും രവീന്ദ്ര ജഡേജ രണ്ടാം ടെസ്റ്റിൽ കളിയ്ക്കാതിരിക്കുന്നതും ഇന്ത്യയെ ഫീൽഡിംഗിലും മോശം ടീമാക്കി മാറ്റുന്നുവെന്നും ബോയ്കോട്ട് വ്യക്തമാക്കി.

രോഹിതിന് വയസ്സ് 37 ആയെന്നും അദ്ദേഹത്തിന്റെ മികച്ച കാലം കഴിഞ്ഞുവെന്നും 12 വര്‍ഷത്തിൽ നാട്ടിൽ ഇന്ത്യയെ വീഴ്ത്തുവാന്‍ സാധിയ്ക്കുന്ന ടീമായി ഇതോടെ ഇംഗ്ലണ്ട് മാറുമെന്നും ബോയ്കോട്ട് സൂചിപ്പിച്ചു.