ന്യൂസിലൻഡിനെതിരായ മൂന്നാം ട്വി20 മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഓപണർമാരായ രോഹിത് ശർമ്മയും രാഹുലും മികച്ച തുടക്കമാണ് നൽകിയത്. 9 ഓവറിൽ ഒരു വിക്കറ്റിന് 89 എന്ന നിലയിലാണ് ഉള്ളത്. 27 റൺസ് എടുത്ത കെ എൽ രാഹുലിന്റെ വിക്കറ്റ് ആണ് ഇന്ത്യൻ നഷ്ടമായത്.
62 റൺസുമായി രോഹിത് ശർമ്മ പുറത്താകാതെ നിൽക്കുന്നുണ്ട്. വെറും 35 പന്തിൽ നിന്നാണ് രോഹിത് ശർമ്മയുടെ 62 റൺസ്. താരത്തിന്റെ ഇരുപതാം ട്വി20 രാജ്യാന്തര അർധ സെഞ്ച്വറിയാണിത്. മൂന്ന് സിക്സും ആറ് ബൗണ്ടറികളും രോഹിതിന്റെ ഇന്നിങ്സിൽ ഉണ്ട്. ശിവം ദുബെ ആണ് ഇന്ത്യക്കായി ഇന്ന് വൺ ഡൗണായി ഇറങ്ങിയത്.













