രോഹിത് ശർമ്മയെ ടി20 ലോകകപ്പ് ക്യാപ്റ്റൻ ആക്കിയത് ശരിയായ തീരുമാനം എന്ന് ഗാംഗുലി

Newsroom

Picsart 23 11 12 23 26 34 980

രോഹിത് ശർമ്മയെ വരാനിരിക്കുന്ന ലോകകപ്പ് 2024 ടീമിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്ത് ഇന്ത്യയുടെ ശരിയായ തീരുമാനമാണെന്ന് മുൻ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി.

രോഹിത് 24 01 17 21 11 40 881

“ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമ്മയാണ് ശരിയായ ആൾ. അദ്ദേഹം ഇന്ത്യൻ ടീമിനെ നയിച്ച രീതിയും 50 ഓവർ ലോകകപ്പിൽ 10 മത്സരങ്ങൾ വിജയിച്ച രീതിയും ഇന്നും നമ്മുടെ ഓർമ്മയിൽ മായാതെ നിൽക്കുന്നു. അതിനാൽ, രോഹിതാണ് ഏറ്റവും മികച്ച ചോയ്സ്.” ഗാംഗുലി പറഞ്ഞു..

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെ ടി20 ഐ ഫോർമാറ്റിലേക്ക് മടങ്ങിയെത്തിയ രോഹിത്, അഫ്ഗാനിസ്ഥാനെതിരെ 3-0 ന് പരമ്പര വിജയത്തിലേക്ക് ടീമിനെ നയിച്ചിരുന്നു.