ഹിറ്റ്മാൻ!! രോഹിത് ശർമ്മക്ക് അമ്പതാം ഏകദിന അർധ സെഞ്ച്വറി

Newsroom

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇന്ന് ഒരു നാഴികക്കല്ല് പിന്നിട്ടു. ഇന്ന് ഏഷ്യാ കപ്പിൽ പാകിസ്താനെതിരായ ഇന്നിംഗ്സോടെ രോഹിത് ശർമ്മ അമ്പതാം ഏകദിന അർധ സെഞ്ച്വറി നേടി. 49 പന്തിൽ നിന്ന് 56 റൺസുമായി രോഹിത് ബാറ്റിങ് അവസാനിപ്പിച്ചത്. ഇന്ത്യ 16.4 ഓവറിൽ 121/1 റൺസ് എന്ന ശക്തമായ നിലയിലാണ് ഉള്ളത്. ശുഭ്മൻ ഗില്ലും ഇന്ത്യക്ക് ആയി അർധ സെഞ്ച്വറി നേടി.

Picsart 23 09 10 16 19 38 853

നാലു പടു കൂറ്റൻ സിക്സുകളും 6 ഫോറും അടങ്ങുന്നതായിരുന്നു രോഹിത് ശർമ്മയുടെ ഇന്നിംഗ്സ്. ഷഹീൻ അഫ്രീദിയെ സിക്സിലേക്ക് പറത്തിയാണ് ഇന്ന് രോഹിത് സ്കോറിംഗ് ആരംഭിച്ചത്. ശദബാണ് ഏറ്റവും കൂടുതൽ പ്രഹരം ക്യപ്റ്റനിൽ നിന്ന് പ്രഹരം ഏറ്റുവാങ്ങിയത്. മൂന്ന് സിക്സുകൾ ശദബിന്റെ പന്തിൽ നിന്നായിരുന്നു. അവസാനം ശദബ് തന്നെയാണ് രോഹിതിന്റെ വിക്കറ്റ് നേടിയതും.

50 അർധ സെഞ്ച്വറികൾക്ക് ഒപ്പം 30 സെഞ്ച്വറികളും ഏകദിനത്തിൽ ഇന്ത്യക്ക് ആയി രോഹിത് നേടിയിട്ടുണ്ട്.