വേഗത്തിൽ 400 സിക്സുകൾ, അഫ്രീദിയെയും ഗെയ്ലിനെയും ഹിറ്റ്മാൻ മറികടന്നു

- Advertisement -

രോഹിത് ശർമ്മ സിക്സടിയിൽ ഒരു പുതിയ റെക്കോർഡ് ഇട്ടിരിക്കുകയാണ്. ഇന്ന് വെസ്റ്റിൻഡീസിനെതിരായ മത്സരത്തിലെ സിക്സുകളോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സുകളിക് രോഹിത് എത്തി. ലോകത്ത് 400 സിക്സുകൾ അടിക്കുന്ന മൂന്നാമത്തെ താരം മാത്രമാണ് രോഹിത്. ഏറ്റവും കുറഞ്ഞ മത്സരത്തിൽ 400 സിക്സ് എന്ന റെക്കോർഡിൽ രോഹിത് എത്തി.

361 ഇന്നിങ്സിൽ നിന്നാണ് രോഹിത് 400 സിക്സിൽ എത്തിയത്. രോഹിതിനു മുമ്പ് 400 സിക്സിൽ എത്തിയ അഫ്രീദിക്കും ഗെയ്ലിനും ഇതിനേക്കാൾ കൂടുതൽ ഇന്നിങ്സുകൾ വേണ്ടി വന്നിരുന്നു. അഫ്രീദി 437 ഇന്നിങ്സിൽ നിന്നും ഗെയ്ല് 486 ഇന്നിങ്സിൽ നിന്നുമാണ് 400 സിക്സിൽ എത്തിയത്. അഫ്രീദിക്ക് കരിയറിൽ 476 സിക്സും ഗെയ്ലിന് 534 സിക്സുമാണ് ഉള്ളത്. ഇന്ത്യൻ താരങ്ങളിൽ 359 സിക്സുകൾ അടിച്ചിട്ടുള്ള ധോണിയാണ് രോഹിതിന് പിറകിൽ ഉള്ളത്.

Advertisement