ദക്ഷിണാഫ്രിക്കയെ 116 റൺസിന് ചുരുട്ടിക്കെട്ടി വെസ്റ്റിന്‍ഡീസ്, ജയിക്കുവാന്‍ നേടേണ്ടത് 247 റൺസ്

Sports Correspondent

കെമര്‍ റോച്ചിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിൽ താളം തെറ്റി ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ്. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് വെറും 116 റൺസിൽ അവസാനിച്ചപ്പോള്‍ ടീമിന്റെ കൈവശം 246 റൺസിന്റെ ലീഡ് മാത്രമാണുണ്ടായിരുന്നത്.

47 റൺസ് നേടിയ എയ്ഡന്‍ മാര്‍ക്രവും 20 റൺസ് നേടിയ ജെറാള്‍ഡ് കോയെറ്റ്സേയും മാത്രം ആണ് ദക്ഷിണാഫ്രിക്കന്‍ നിരയിൽ പൊരുതി നിന്നത്. റോച്ചിന് പിന്തുണ നൽകി അൽസാരി ജോസഫും ജേസൺ ഹോള്‍ഡറും 2 വീതം വിക്കറ്റ് നേടി.