സിംബാബ്‍വേയ്ക്കെതിരെ നിര്‍ണ്ണായകമായ മൂന്നാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത് 3 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി പാക്കിസ്ഥാന്‍. 18 റണ്‍സ് നേടിയ ഷര്‍ജീല്‍ ഖാനെ 5ാം ഓവറില്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ 124 റണ്‍സ് നേടിയാണ് ബാബര്‍ – റിസ്വാന്‍ കൂട്ടുകെട്ട് ഈ സ്കോറിലേക്ക് നയിച്ചത്.
60 പന്തില്‍ 91 റണ്‍സാണ് റിസ്വാന്‍ നേടിയതെങ്കില്‍ 52 റണ്‍സ് ആണ് ബാബര്‍ 46 പന്തില്‍ നിന്ന് നേടിയത്. സിംബാബ്‍വേയ്ക്ക് വേണ്ടി ലൂക്ക് ജോംഗ്വേ മൂന്ന് വിക്കറ്റ് നേടി.