റിഷഭ് പന്തിന്റെ വാഹനാപകടം നടക്കാനുള്ള കാരണം ഇനിയും വ്യക്തമല്ല എന്നിരിക്കെ റോഡിലെ കുഴി ആണ് അപകടത്തിന് കാരണം എന്ന് അപകടം നടന്ന സ്ഥാലത്തെ പ്രദേശ വാസികൾ. ആ സ്ഥലം മറ്റ് നിരവധി അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ജീവനുകൾ നഷ്ടപ്പെടാൻ ഇടയാക്കിയിട്ടുണ്ടെന്നും പ്രദേശവാസികൾ ദേശീയ മാധ്യമങ്ങളോട് പറയുന്നു.
റോഡിൽ ഒരു കുഴിയുണ്ടായിരുന്നുവെന്നും അത് പന്തിന് അപകടം പറ്റിയതിന് പിന്നാലെ ഒറ്റരാത്രികൊണ്ട് അടച്ചതായി നാട്ടുകാർ പറയുന്നു. അതിൽ വീണാണ് പന്തിന്റെ കാർ ബാലൻസ് നഷ്ടപ്പെട്ടതായി നാട്ടുകാർ പറയുന്നു.
അപകടം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും അതിനു പിന്നിലെ കാരണങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. വാഹനമോടിക്കുന്നതിനിടെ പന്ത് ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് ആദ്യം പറഞ്ഞിരുന്നു. എന്നാൽ പന്ത് കുഴി ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും അപ്പോഴാണ് അപകടം നടന്നത് എന്നും ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ ഡയറക്ടർ ശ്യാം ശർമ്മ നേരത്തെ പറഞ്ഞിരുന്നു.
പന്ത് ഇപ്പോൾ ഡെറാഡൂണിലെ മാക്‌സ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. അദ്ദേഹത്തിന് പ്ലാസ്റ്റിക് സർജറി നടത്തിക്കഴിഞ്ഞു. ഇനി കാൽ മുട്ടിൽ ഒരു ശസ്ത്രക്രിയ കൂടെ നടത്തേണ്ടതുണ്ട്.