താന്‍ ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം – ഋഷഭ് പന്ത്

Sports Correspondent

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് നടന്ന കാര്‍ അക്സിഡന്റ് ഋഷഭ് പന്തിന്റെ ക്രിക്കറ്റ് കരിയറിന് ചെറിയൊരു ഇടവേള സൃഷ്ടിച്ചുവെങ്കിലും താരം ഉടന്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തനിക്ക് സംഭവിച്ച ആക്സിഡന്റ് നോക്കുമ്പോള്‍ താന്‍ ജീവിച്ചിരിക്കുന്നു എന്നത് തന്നെ ഭാഗ്യമാണെന്ന് താരം പറഞ്ഞു.

ആദ്യ ഘട്ടത്തിൽ ശാരീരിക വേദനകളെ മറികടക്കുവാന്‍ പ്രയാസപ്പെട്ട തനിക്ക് പിന്നീട് ഒരു ഘട്ടത്തിൽ ആളുകളെ കാണുവാനുള്ള ആത്മവിശ്വാസം തന്നെ നഷ്ടപ്പെട്ടിരുന്നു. എന്നാൽ തനിക്ക് ആത്മവിശ്വാസം നൽകുന്ന എന്തെങ്കിലും കാര്യം ചെയ്യണമെന്ന് തനിക്ക് ബോധ്യമുണ്ടായിരുന്നുവെന്നും പന്ത് വ്യക്തമാക്കി.

ആരാധകര്‍ എത്രമാത്രം തങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കി തന്നെ കാലമാണെന്നും ഇത്തരം പിന്തുണ തന്റെ പുരോഗതിയിൽ തുണയായിട്ടുണ്ടെന്നും ഋഷഭ് കൂട്ടിചേര്‍ത്തു. താന്‍ ഫിറ്റ്നെസ്സിലേക്ക് 100 ശതമാനം എത്തിയിട്ടില്ലെന്നും താരം വ്യക്തമാക്കി.