റിഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്ക്, കാർ മുഴുവനായും കത്തി

Staff Reporter

Updated on:

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്ക്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ തലക്കും കാലിനുമാണ് പരിക്കേറ്റത്. താരത്തിന് ചെറിയ രീതിയിൽ പൊള്ളലേറ്റതായും വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.

ഡിവൈഡറിൽ തട്ടി മറിഞ്ഞ റിഷഭ് പന്തിന്റെ കാർ മുഴുവനായും കത്തി നശിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്ക് പോവുന്ന സമയത്താണ് താരത്തിന്റെ കാർ ഡിവൈഡറിൽ ഇടിച്ച് തീ പിടിച്ചത്. ഡൽഹി – ഡെറാഡൂൺ ഹൈവേയിൽ വെച്ചാണ് അപകടം സംഭവിച്ചത്.