ലോകമെമ്പാടുമുള്ള നിരവധി വിക്കറ്റ് കീപ്പർ ബാറ്റർമാരെ ആക്രമണ രീതിയിൽ കളിക്കാൻ റിഷഭ് പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് ഓസ്ട്രേലിയ ഇതിഹാസം ഗിൽക്രിസ്റ്റ്. ഋഷഭ് ഉണ്ടാക്കിയ അത്തരമൊരു സ്വാധീനം വലുതാണെന്നും ഗിൽക്രിസ്റ്റ് പറയുന്നു. മറ്റുള്ളവർ റിഷഭിന്റെ രീതിയിൽ കളിക്കുന്നു. പോസിറ്റീവ് ആയ രീതിയിൽ ആണ് എല്ലാവരും ബാറ്റു ചെയ്യുന്നത്. ഗിൽക്രിസ്റ്റ് പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ നടന്ന ഒരു വാഹനാപകടത്തെത്തുടർന്ന് നീണ്ടകാലനായ പന്ത് വിശ്രമത്തിലാണ്. പന്ത് ഇല്ലെങ്കിലും വിക്കറ്റ് കീപ്പിംഗിൽ ഇന്ത്യക്ക് മികച്ച താരങ്ങൾ ഉണ്ടെന്നും ഗിൽക്രിസ്റ്റ് പറഞ്ഞു. “അവർക്ക് അവിടെ രണ്ട് വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകൾ ഉണ്ട്. കെഎൽ പരിക്കുമായി പുറത്തായപ്പോൾ, ഇഷാൻ കിഷൻ തന്റെ അവസരം മുതലെടുത്ത് നന്നായി കളിച്ചു, ഇപ്പോൾ അവർ ഒരുമിച്ച് ടീമിൽ ഇടം കണ്ടെത്തുന്നു. കെഎൽ തന്നെയാകും ലോകകപ്പിൽ ഗ്ലൗസ് അണിയുക. പക്ഷേ അത് ഇഷാൻ കിഷന്റെ സ്ഥാനത്തിന് തടസ്സമാകില്ല. ഗില്ലി പറഞ്ഞു.