ബാംഗ്ലൂർ: മഴ കാരണം 14 ഓവറായി ചുരുക്കിയ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ (ആർസിബി) 95-9ൽ പിടിച്ചു. തുടക്കം മുതൽക്കേ ആർസിബിക്ക് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു.
നാല് റൺസെടുത്ത ഫിൽ സാൾട്ടും ഒരു റൺ മാത്രം നേടിയ വിരാട് കോലിയും തുടക്കത്തിൽ തന്നെ പുറത്തായത് ആർസിബിക്ക് വലിയ തിരിച്ചടിയായി.

പിന്നീട് ക്രീസിലെത്തിയ നാല് റൺസെടുത്ത ലിയാം ലിവിംഗ്സ്റ്റൺ, രണ്ട് റൺസെടുത്ത ജിതേഷ് ശർമ്മ, ഒരു റൺസെടുത്ത കൃണാൽ പാണ്ഡ്യ എന്നിവരും നിരാശപ്പെടുത്തി. 23 റൺസെടുത്ത രജത് പാട്ടിദാർ ആണ് കുറച്ചെങ്കിലും തിളങ്ങിയത്. അവസാനം ടിം ഡേവിഡ് 26 പന്തിൽ 50 റൺസ് എടുത്ത് 90 കടക്കാൻ സഹായിച്ചു. ടിം ഡേവിഡ് ഇന്നിങ്സിന്റെ അവസാന നാലു പന്തിൽ മൂന്ന് സിക്സുകൾ അടിച്ചു.
പഞ്ചാബ് കിംഗ്സിനുവേണ്ടി ചാഹൽ, യാൻസൺ, അർഷ്ദീപ് സിംഗ്, ഹർപ്രീത് ബ്രാർ എന്നുവർ തകർപ്പൻ ബോളിംഗ് കാഴ്ചവെച്ചു. നാലു പേരും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി ആർസിബിയുടെ ബാറ്റിംഗ് നിരയെ തകർത്തുകളഞ്ഞു.