റായിഡുവിനു വീണ്ടും അവസരം, യോ-യോ ടെസ്റ്റില്‍ വീണ്ടും പങ്കെടുക്കാം

Sports Correspondent

ഐപിഎല്‍ 2018ല്‍ മികച്ച പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിലിടം പിടിച്ചുവെങ്കിലും പിന്നീട് ഫിറ്റ്‍നെസ് ടെസ്റ്റില്‍ പരാജയപ്പെട്ട് ടീമില്‍ നിന്നൊഴിവാക്കപ്പെട്ട അമ്പാട്ടി റായിഡുവിനു വീണ്ടും അവസരം. താന്‍ വീണ്ടും ശക്തമായ പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നും അടുത്ത് തന്നെ തനിക്ക് ഒരു അവസരം കൂടി ലഭിക്കുമെന്നും റായിഡു തന്നെയാണ് മാധ്യമ പ്രവര്‍ത്തകരോട് അറിയിച്ചത്.

ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനു വേണ്ടി താന്‍ പൂര്‍ണ്ണ സജ്ജനാണെന്ന് പറഞ്ഞ റായിഡു ടെസ്റ്റ് പാസ്സായാല്‍ തനിക്ക് വീണ്ടും സെലക്ടര്‍മാരുടെ പരിഗണന ലഭിക്കുമെന്ന് അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial