സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണ്ണാടകയ്ക്കെതിരെയുള്ള മത്സരത്തിലെ പെരുമാറ്റത്തിനു ഹൈദ്രാബാദ് നായകന്‍ അമ്പാട്ടി റായിഡുവിനു രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്. ഹൈദ്രാബാദിന്റെ അടുത്ത രണ്ട് മത്സരങ്ങളില്‍ നിന്നാണ് താരത്തിനു വിലക്ക്. വിജയ് ഹസാരെ ട്രോഫിയില്‍ സര്‍വ്വീസസ്, ജാര്‍ഖണ്ഡ് എന്നിവരുമായുള്ള മത്സരങ്ങളില്‍ ഹൈദ്രാബാദിനു റായിഡുവിന്റെ സേവനം നഷ്ടമാകും. സംഭവത്തില്‍ ഹൈദ്രാബാദ് മാനേജറുടെ പങ്കും ബിസിസിഐ അന്വേഷിച്ച് വരുകയാണ്.
2018 ജനുവരിയിലാണ് വിവാദങ്ങള്‍ നിറഞ്ഞ ഹൈദ്രാബാദ്-കര്‍ണ്ണാടക മത്സരം നടന്നത്. അന്ന് രണ്ട് റണ്‍സിനു കര്‍ണ്ണാടകയുടെ സ്കോര്‍ പുനര്‍ നിര്‍ണ്ണയിക്കുകയും ആ രണ്ട് റണ്‍സിനു ഹൈദ്രാബാദ് മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തു. രണ്ട് റണ്‍സ് ഒഴിവാക്കണമെന്നും സ്കോര്‍ സമനിലയിലായെന്നും അതിനാല്‍ സൂപ്പര്‍ ഓവര്‍ വേണമെന്നുമായിരുന്നു അമ്പാട്ടി റായിഡുവിന്റെ ആവശ്യം. ഗ്രൗണ്ടില്‍ നിന്ന് പുറത്ത് വരുവാന്‍ വിസമ്മതിച്ച താരം അടുത്ത നടക്കാനിരുന്ന കേരളം-ആന്ധ്ര മത്സരം ഒരു മണിക്കൂറിലധികം വൈകിക്കുന്നതിലും കാരണക്കാരനായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial