ഇംഗ്ലണ്ട് മുന്‍ നായകന്‍ അന്തരിച്ചു

ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ റേ ഇല്ലിംഗ്വര്‍ത്ത് അന്തരിച്ചു. 89ാം വയസ്സിലാണ് ഓഫ് സ്പിന്നിംഗ് ഓള്‍റൗണ്ടര്‍ അന്തരിച്ചത്. 32 വര്‍ഷം നീണ്ട തന്റെ കരിയറിൽ 24134 റൺസും 2072 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനായി 61 ടെസ്റ്റുകളി. നിന്ന് 1836 റൺസും 122 വിക്കറ്റും നേടിയിട്ടുണ്ട് റേ.

യോര്‍ക്ക്ഷയറിനെ മൂന്ന് തവണ കൗണ്ടി ചാമ്പ്യന്‍ഷിപ്പ് കിരീടത്തിലേക്കും റേ ഇല്ലിംഗ്വര്‍ത്ത് നയിച്ചിട്ടുണ്ട്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം കമന്റേറ്റര്‍, കോച്ച്, അഡ്മിനിസ്ട്രേറ്റര്‍ എന്നിങ്ങനെ റേ ഇല്ലിംഗ്വര്‍ത്ത് ചുമതല വഹിച്ചിട്ടുണ്ട്.