രവി ശാസ്ത്രി തന്നെ ഇന്ത്യൻ പരിശീലകൻ!! ഔദ്യോഗിക പ്രഖ്യാപനം എത്തി

Photo: Twitter

ഇന്ത്യയുടെ പുതിയ കോച്ച് ആരെന്ന ഔദ്യോഗിക പ്രഖ്യാപനം അവസാനം എത്തി. ഏവരും പ്രതീക്ഷിച്ചത് പോലെ രവി ശാസ്ത്രി തന്നെ ഇന്ത്യൻ പരിശീലകനായി തുടരും എന്ന് സി എ സി പത്രസമ്മേളനത്തിൽ അറിയിച്ചു. ആറ് പേരുടെ ചുരുക്ക പട്ടികയില്‍ നിന്നാണ് ഒന്നാം സ്ഥാനത്തേക്ക് രവി ശാസ്ത്രി എത്തിയത്. 2021ലെ ടി20 ലോകകപ്പ് വരെ ആയിരിക്കും ശാസ്ത്രിയുടെ കാലാവധി.

ഇന്ത്യന്‍ നായകന്റെ പിന്തുണ ഏറെ ലഭിയ്ക്കുന്ന രവി ശാസ്ത്രി തന്നെ ആയിരുന്നു സാധ്യത ലിസ്റ്റിൽ മുന്നിൽ ഉണ്ടായിരുന്നത്. മുൻ കിംഗ്സ് ഇലവൻ പഞ്ചാബ് പരിശീലകൻ മൈക്ക് ഹെസ്സൺ രണ്ടാം സ്ഥാനത്ത് എത്തി. ഇന്ത്യയുടെ കോച്ചാവാൻ ഏറ്റവും അനുയോജ്യന്‍ എന്ന ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തിയ ടോം മൂഡി മൂന്നാം സ്ഥാനത്താണ് എത്തിയത്.

കപില്‍ ദേവ് നയിക്കുന്ന കമ്മിറ്റി ആണ് തീരുമാനം കൈക്കൊണ്ടത്. ശാസ്ത്രിക്ക് ഒപ്പം മെക്ക് ഹെസ്സണ്‍, റോബിന്‍ സിംഗ്, ലാല്‍ചന്ദ് രാജ്പുത്, ഫില്‍ സിമ്മണ്‍സ് എന്നിവരായിരുന്നു ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചവർ.

Previous articleമുൻ റയൽ മാഡ്രിഡ് യൂത്ത് താരം എ ടി കെ കൊൽക്കത്തയിൽ
Next articleമുൻ യൂറോപ്യൻ ചാമ്പ്യന്മാരും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ചർച്ച