മുൻ റയൽ മാഡ്രിഡ് യൂത്ത് താരം എ ടി കെ കൊൽക്കത്തയിൽ

എ ടി കെ കൊൽക്കത്ത അവരുടെ ടീം ശക്തമാക്കുന്നത് തുടരുന്നു. ഒരു ഗംഭീര വിദേശ താരത്തെ കൂടെ എ ടി കെ കൊൽക്കത്ത ടീമിലേക്ക് എത്തിച്ചു. സ്പാനിഷ് മിഡ്ഫീൽഡറായ ഹാവിയർ ഹെർണാണ്ടസ് ഗോൺസാലസിനെയാണ് എ ടി കെ കൊൽക്കത്ത സൈൻ ചെയ്തിരിക്കുന്നത്. രണ്ട് വർഷത്തെ കരാർ താരം എ ടി കെയുമായി ഒപ്പുവെച്ചു.

30കാരനായ ഹാവിയർ ഹെർണാണ്ടസ് റയൽ മാഡ്രിഡ് യൂത്ത് ടീമിൽ കളിച്ച് വളർന്നതാണ്. 2005 മുതൽ 2011 വരെ റയൽ മാഡ്രിഡിന് ഒപ്പം ഹെർണാണ്ടസ് ഉണ്ടായിരുന്നു. അവസാനമായി ക്രാകോവിയ ക്ലബിനു വേണ്ടിയാണ് ഹെർണാണ്ടസ് കളിച്ചത്. മുമ്പ് സ്പെയിനിന്റെ അണ്ടർ 19 ടീമിലും താരം കളിച്ചിട്ടുണ്ട്. ഈ സീസണിൽ ഇതുവരെ റോയ് കൃഷ്ണ, വിഡോസൊച്, ഡേവിഡ് വില്യംസ്, മഹ്ഹഗ് എന്നിവരെയും സൈൻ ചെയ്തിട്ടുണ്ട്.

Previous article“ഫ്രെഡിന് ഇത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ വലിയ സീസൺ ആയിരിക്കും”
Next articleരവി ശാസ്ത്രി തന്നെ ഇന്ത്യൻ പരിശീലകൻ!! ഔദ്യോഗിക പ്രഖ്യാപനം എത്തി