ലണ്ടനിലെ ഓവലിൽ ലോക ഒന്നാം നമ്പർ ഓസ്‌ട്രേലിയയെ നേരിടേണ്ടി വന്നാലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനൽ ഇന്ത്യ വിജയിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് മുൻ പരിശീലകൻ രവി ശാസ്ത്രി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഉറപ്പിക്കാൻ ഇന്ത്യക്ക് ഇനി ഒരു ജയം കൂടി മതി. ഇപ്പോൾ ബോർഡർ ഗവാസ്കർ ട്രോഫിയിൽ 2-0ന് മുന്നിൽ നിൽക്കുന്ന ഇന്ത്യ പരമ്പര തൂത്തുവാരണം എന്ന് രവിശാസ്ത്രി പറയുന്നു.

“ഇവിടെയുള്ള 4-0ന്റെ വിജയം സൈക്കോളജിക്കലി എതിർ ടീമിന് ശക്തമായ സൂചന നൽകുന്നു.” രവിശാസ്ത്രി പറയുന്നു. “ഈ ഫലത്തിന്റെ സ്വാധീനം ആ ഫൈനലിലും ഉണ്ടാകും, പക്ഷേ സാഹചര്യങ്ങൾ വ്യത്യസ്തമാണ്, കാരണം ഓസ്‌ട്രേലിയയുടെ പേസർമാർക്ക് പറ്റിയ പിച്ച് ആകും. അവരുടെ ഫാസ്റ്റ് ബൗളർമാരിൽ പലരും പരിക്കേറ്റിട്ടുണ്ട്, അവർ തിരികെയെത്തും. എന്നാലും ഈ പരമ്പര തൂത്തുവാരിയാൽ അത് ഇന്ത്യയെ സ്വയം വിശ്വസിക്കാൻ പ്രേരിപ്പിക്കും.” ശാസ്ത്രി പറഞ്ഞു.
					













