ഐ.സി.സിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും. 871 റേറ്റിംഗ് പോയിന്റുമായാണ് രോഹിത് ശർമ്മയെ പിന്നിലാക്കി വിരാട് കോഹ്ലി ഒന്നാം സ്ഥാനം നിലനിർത്തിയത്. രോഹിത് ശർമ്മക്ക് 855 റേറ്റിംഗ് പോയിന്റ് ആണ് ഉള്ളത്.
ബൗളർമാരിൽ 722 റേറ്റിംഗ് പോയിന്റുമായി ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ട് ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ട്. ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ 719 റേറ്റിംഗ് പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഓൾ റൗണ്ടർമാരിൽ 301 റേറ്റിംഗ് പോയിന്റുമായി അഫ്ഗാൻ താരം മുഹമ്മദ് നബിയാണ് ഒന്നാം സ്ഥാനത്ത്.