ലിവർപൂൾ യുവതാരം ടോം ഹിലിന് പുതിയ കരാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ യുവതാരം ടോം ഹിലിന് ലിവർപൂൾ പുതിയ കരാർ നൽകി. 17കാരനായ ടോം ഹിൽ മൂന്ന് വർഷത്തെ കരാറാണ് ഒപ്പുവെച്ചത്. ക്ലബിന്റെ അണ്ടർ 18 ടീമിനു വേണ്ടി അവസാന ഒരു വർഷം ഗംഭീര പ്രകടനം തന്നെ ആയിരുന്നു ടോം ഹിൽ കാഴ്ചവെച്ചത്. ആസ്റ്റൺ വില്ലയ്ക്ക് എതിരായ‌ ലീഗ് കപ്പ് മത്സരത്തിൽ തന്റെ സീനിയ അരങ്ങേറ്റം നടത്തിയിരുന്നു. അറ്റാക്കിംഗ് മിഡ്ഫീൽഡറയ ഹിൽ ഗോൾ അടിക്കുന്നതിലും ഒരുക്കുന്നതിലും ഒരേ പോലെ മികവുള്ള താരമാണ്.

അണ്ടർ 18 അരങ്ങേറ്റത്തിൽ ബ്ലാക്ക് ബേർണിനെതിരെ ഇരട്ട ഗോളുകൾ നേടാൻ ഹില്ലിനായിരുന്നു. യുവേഫ യൂത്ത് ലീഗിൽ ലിവർപൂളിന്റെ അണ്ടർ 23 ടീമിലും ഹില്ലിന് കളിക്കാൻ ആയി. ആറാം വയസ്സ് മുതൽ ലിവർപൂളിനൊപ്പം തന്നെ ടോം ഹിൽ ഉണ്ട്.