രഞ്ജി ട്രോഫിയിൽ ബിഹാറിനെ നേരിടുന്ന കേരളത്തിന് ആദ്യ ദിവസം ബാറ്റിംഗ് തകർച്ച. വെളിച്ച കുറവ് മൂലം ഇന്നത്തെ മത്സരം അവസാനിക്കുമ്പോൾ കേരളം 203-9 എന്ന നിലയിലാണ്. സഞ്ജു സാംസൺ ഇല്ലാതെ ഇറങ്ങിയ കേരളം ഇന്ന് ബാറ്റു കൊണ്ട് പൂർണ്ണമായും പരാജയപ്പെട്ടു. പ്രധാനപ്പെട്ട ബാറ്റർമാർ ആരും തിളങ്ങിയില്ല. അവസാനം ശ്രേയസ് ഗോപാൽ ആണ് കേരളത്തെ വലിയ തകർച്ചയിൽ നിന്ന് കാത്തത്.
ശ്രേയസ് ഗോപാൽ 113 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്. 196 പന്തിൽ നിന്നാണ് ശ്രേയസ് 113 റൺസ് എടുത്തത്. 17 ഫോറും 1 സിക്സും താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. റൺ ഒന്നും എടുൽകാതെ അഖിനും ക്രീസിൽ ഉണ്ട്. ബീഹാറിനായി ഹിമാൻഷു സിംഗ് നാല് വിക്കറ്റ് വീഴ്ത്തി.