രഞ്ജി ട്രോഫി ഫൈനൽ, വിദർഭ പൊരുതുന്നു

Newsroom

രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ പരാജയം ഒഴിവാക്കാൻ ശ്രമിക്കുകയാണ്. ഇന്ന് നാലാം ദിനം അവസാനിക്കുമ്പോൾ വിദർഭ 248-5 എന്ന നിലയിലാണ്. അവർ ഇപ്പോഴും മുംബൈയുടെ സ്കോറിന് 290 റൺസ് പിറകിലാണ്. 56 റൺസുമായി അക്ഷയ് വാദ്കറും 11 റൺസുമായി ഹാർഷ് ദൂബെയും ആണ് പുറത്താകാതെ ക്രീസിൽ നിൽക്കുന്നു.

രഞ്ജി ട്രോഫി 24 03 13 18 22 04 072

74 റൺസ് എടുത്ത കരുൺ നായർ ഇന്ന് നല്ല പ്രകടനം കാഴ്ചവെച്ചു. ഇനി ഒരു ദിവസമാണ് ബാക്കി ഉള്ളത്. മുംബൈക്ക് ജയിക്കാൻ 5 വിക്കറ്റ് കൂടെയാണ് വേണ്ടത്. മുംബൈക്ക് വേണ്ടി മുഷീർ ഖാനും തനുഷ് കോടിയനും 2 വിക്കറ്റ് വീതം വീഴ്ത്തി. ഷാംസ് മുളാനി ഒരു വിക്കറ്റും വീഴ്ത്തി.