രഞ്ജി ട്രോഫിയിൽ കേരളത്തിന് തകർച്ച

Staff Reporter

ആന്ധ്ര പ്രാദേശിനെതിരായ രഞ്ജി ട്രോഫിയിൽ കേരളത്തിന് തകർച്ച. പുതിയ ക്യാപ്റ്റനായ ജലജ് സക്‌സേനക്ക് കീഴിൽ ഇറങ്ങിയ കേരളം വെറും 162 റൺസിന് പുറത്താവുകയായിരുന്നു. ടോസ് നേടിയ ആന്ധ്ര പ്രദേശ് കേരളത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

കേരള നിരയിൽ 42 റൺസ് നേടിയ ബേസിൽ തമ്പിയാണ് വലിയ നാണക്കേടിൽ നിന്ന് കേരളത്തെ രക്ഷിച്ചത്. കേരള നിരയിൽ മറ്റാർക്കും മികച്ച സ്കോർ കണ്ടെത്താനായില്ല. മികച്ച തുടക്കം എല്ലാ ബാറ്റ്സ്മാൻമാർക്കും ലഭിച്ചിട്ടും അത് ആരും മുതലെടുത്തില്ല. ആന്ധ്ര പ്രാദേശിന് വേണ്ടി റാഫി അഞ്ച് വിക്കറ്റും പ്രിത്വി രാജ് മൂന്ന് വിക്കറ്റും ശശികാന്ത് രണ്ട് വിക്കറ്റും വീഴ്ത്തി.