രഹാനെക്കും മുഷീർ ഖാനും അർധ സെഞ്ച്വറി, രഞ്ജി ട്രോഫി ഫൈനലിൽ മുംബൈ ശക്തമായ നിലയിൽ

Newsroom

രഞ്ജി ട്രോഫി ഫൈനലിൽ മുംബൈ ശക്തമായ നിലയിൽ‌. അവർ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 141-2 എന്ന നിലയിലാണ്. അവർക്ക് ഇപ്പോൾ 260 റൺസിന്റെ ലീഡ് ഉണ്ട്. അർധ സെഞ്ച്വറിയുമായി ക്യാപ്റ്റൻ രഹാനെയും യുവതാരം മുഷീർഖാനുമാണ് ക്രീസിൽ ഉള്ളത്.

രഞ്ജി ട്രോഫി 24 03 11 17 24 06 923

രഹാനെ 58 റൺസുമായും മുഷീർ 51 റൺസുമായും ക്രീസിൽ നിൽക്കുന്നു. നേരത്തെ വിദർഭ അവരുടെ ആദ്യ ഇന്നിംഗ്സിൽ 105 റണ്ണിന് ഓളൗട്ട് ആയിരുന്നു. മുംബൈയുടെ ബൗളിംഗിനു മുന്നിൽ ആകെ 45 ഓവർ മാത്രമെ വിദർഭ പിടിച്ചു നിന്നുള്ളൂ. അവരുടെ ബാറ്റർമാരിൽ ആരും തന്നെ തിളങ്ങിയില്ല. 27 റൺസ് എടുത്ത യാഷ്റാത്തോർഡ് ആണ് വിദർഭയുടെ ടോപ് സ്കോറർ ആയത്.

വിദർഭ 24 03 11 13 15 41 894

മുംബൈക്ക് ആയി ഷാംസ് മുലാനി, തനുഷ് കൊടിയൻ, ധവാൽ കുൽക്കർണി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ശാർദുൽ താക്കൂർ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ മുംബൈ ആദ്യ ഇന്നിംഗ്സിൽ 225ന് ഓളൗട്ട് ആയിരുന്നു. ഇതോടെ മുംബൈക്ക് ആദ്യ ഇന്നിംഗ്സിൽ 119 റണ്ണിന്റെ ലീഡ് ലഭിച്ചു.