രഹാനെ ഡക്ക്, മുംബൈക്ക് എതിരെ കേരളത്തിന്റെ മികച്ച ബൗളിംഗ്

Newsroom

Picsart 24 01 19 12 36 54 614

രഞ്ജി ട്രോഫിയിൽ കേരളത്തിന് മികച്ച തുടക്കം. ഇന്ന് മുംബൈയ്ക്കെതിരെ തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇപ്പോൾ ലഞ്ചിന് പിരിയുമ്പോൾ 117 ന് 5 എന്ന നിലയിലാണ്. അവരുടെ സ്റ്റാർ ബാറ്റർ രഹാനെ പൂജ്യത്തിന് പുറത്തായി. ഇന്ത്യൻ ക്യാമ്പിൽ നിന്ന് മടങ്ങിയെത്തിയ സഞ്ജുവാണ് ഇന്ന് കേരളത്തെ നയിക്കുന്നത്.

കേരള 24 01 19 12 37 42 125

ഇന്ന് തുടക്കത്തിൽ തന്നെ ഓപ്പണർ ജയ് ബിസ്തയെയും പിന്നാലെ വന്ന രഹാനയെയും ബേസിൽ തമ്പി പൂജ്യത്തിൽ ഔട്ടാക്കുകയായിരുന്നു. 50 റൺസെടുത്ത ലാൽവാനി മാത്രമാണ് മഹാരാഷ്ട്ര നിരയിൽ ഇതുവരെ തിളങ്ങിയത്. ഇപ്പോൾ ഒമ്പത് റംസുമായി ശിവം ദൂബെയും രണ്ടു റൺസുമായി ഷാംസ് മുളാനിയുമാണ് ക്രീസിൽ ഉള്ളത്. ബേസിൽ തമ്പി രണ്ടു വിക്കറ്റും, നിധീഷ്, ശ്രേയസ്, വിശ്വേഷ്വർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.