കേരളത്തിന് രഞ്ജി സെമി ഫൈനലില്‍ നാലാം ദിവസം നിരാശ. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ ഗുജറാത്തിന്റെ ഏഴ് വിക്കറ്റ് കേരളം നേടിയെങ്കിലും അവസാന മൂന്ന് വിക്കറ്റ് നേടാനാകാതെ പോയത് കേരളത്തിന് വലിയ നിരാശ നൽകുന്നതാണ്. ഗുജറാത്ത് 429/7 എന്ന നിലയിലാണ് നാലാം ദിവസം അവസാനിപ്പിച്ചത്.
ജയ്മീത് പട്ടേലും സിദ്ധാര്‍ത്ഥ് ദേശായി കൂട്ടുകെട്ട് 72 റൺസ് ഗുജറാത്തിന് വലിയ തുണയായി മാറുകയാണ്. ജയ്മീത് പട്ടേൽ 74 റൺസും സിദ്ധാര്‍ത്ഥ് പട്ടേല്‍ 24 റൺസും നേടി ക്രീസിൽ നിൽക്കുമ്പോള്‍ കേരളത്തിന്റെ സ്കോറിന് 28 റൺസ് മാത്രം പിന്നിലായാണ് ഗുജറാത്ത് നിൽക്കുന്നത്.