രഞ്ജി ട്രോഫി: പഞ്ചാബിനെ 142ൽ എറിഞ്ഞിട്ടു, കേരളത്തിന് ജയിക്കാൻ 158 റൺസ്

Newsroom

kerala ranji

രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ ആദ്യ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് പോവുകയാണ്. ഇന്ന് നാലാം ദിനം കേരളം ആദ്യ സെഷനിൽ തന്നെ പഞ്ചാബിനെ എറിഞ്ഞിട്ടു. രണ്ടാം ഇന്നിംഗ്സിൽ പഞ്ചാബ് 142ന് ആണ് ഓളൗട്ട് ആയത്. കേരളത്തിന് 158 റൺസ് എടുത്താൽ വിജയം സ്വന്തമാക്കാം.

1000700849

രണ്ടാം ഇന്നിംഗ്സിൽ 51 റൺസ് എടുത്ത പ്രബ്സിമ്രൻ സിംഗ് ആണ് പഞ്ചാബിന്റെ ടോപ് സ്കോറർ ആയത്. അന്മോല്പ്രീത് സിംഗ് 37 റൺസും എടുത്തു. കേരളത്തിനായി അപരിജിതും സാർവത്രെയും 4 വിക്കറ്റുകൾ വീതം വീഴ്ത്തി.

ജലജ് സക്സേന 2 വിക്കറ്റും വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിംഗ്സിൽ പഞ്ചാബ് 194 റൺസ് എടുത്തപ്പോൾ കേരളം 179ന് ഓളൗട്ട് ആയിരുന്നു.