കേരളത്തിന് ഇരട്ട പ്രഹരം ഏല്പിച്ച് മയാംഗ് മാര്‍ക്കണ്ടേ, മൂന്ന് വിക്കറ്റ് നഷ്ടം

Sports Correspondent

പഞ്ചാബിനെതിരെ രഞ്ജി ട്രോഫിയുടെ മൂന്നാം ദിവസം കളി പുരോഗമിക്കുമ്പോള്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ കേരളത്തിന് 3 വിക്കറ്റ് നഷ്ടം. 66/3 എന്ന നിലയിലാണ്  ലഞ്ചിന് പിരിയുമ്പോള്‍ കേരളം. ബാബ അപരാജിതും അക്ഷയ് ചന്ദ്രനും ആണ് കേരളത്തിനായി ക്രീസിലുള്ളത്.

15 റൺസ് നേടിയ രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. മയാംഗ് മാര്‍ക്കണ്ടേ ആണ് വിക്കറ്റ് നേടിയത്. അധികം വൈകാതെ സച്ചിന്‍ ബേബിയെയും മാര്‍ക്കണ്ടേ പുറത്തക്കി. 12 റൺസാണ് സച്ചിന്‍ ബേബി നേടിയത്. 28 റൺസ് നേടിയ വത്സൽ ഗോവിന്ദിനെ കേരളത്തിന് ലഞ്ചിന് തൊട്ടുമുമ്പ് നഷ്ടമാകുകയായിരുന്നു. ഇമാന്‍ജോത് സിംഗ് ചഹാലിനാണ് വിക്കറ്റ്.

Picsart 24 10 13 10 14 53 985

പഞ്ചാബിന്റെ സ്കോറിന് 128 റൺസ് പിന്നിലായാണ് കേരളം നിലകൊള്ളുന്നത്.  പഞ്ചാബിന്റെ ഒന്നാം ഇന്നിംഗ്സ് 194 റൺസിന് അവസാനിക്കുകയായിരുന്നു.