രഞ്ജി ട്രോഫി: ബംഗാളിനെതിരെ കേരളത്തിന് 3 വിക്കറ്റുകൾ നഷ്ടം

Newsroom

Picsart 24 01 20 14 56 29 709

രഞ്ജി ട്രോഫിയിൽ ഇന്ന് തിരുവനന്തപുരത്ത് വെച്ച് ബംഗാളിനെ നേരിടുമ്പോൾ കേരളം ലഞ്ചിന് പിരിയുമ്പോൾ 83/3 എന്ന നിലയിൽ. ആദ്യം ബാറ്റു ചെയ്ത കേരളത്തിന് ആദ്യ സെഷനിൽ തന്നെ മൂന്നു വിക്കറ്റുകൾ നഷ്ടമായി. ഇപ്പോൾ റൺ ഒന്നും എടുക്കാതെ ക്യാപ്റ്റൻ സഞ്ജു സാംസണും 19 റൺസുമായി സച്ചിൻ ബേബിയുമാണ് ക്രീസിൽ ഉള്ളത്.

കേരള 24 01 20 14 56 07 706

കേരളം ഇന്ന് ജലജ് സക്സെനയെ ഓപ്പണറായി ഇറക്കി. അദ്ദേഹം 40 റൺസ് എടുത്തു. മറ്റൊരു ഓപ്പണർ രോഹൻ എസ് കുന്നുമ്മൽ 19 റൺസ് എടുത്ത് പുറത്തായി. 3 റൺസ് എടുത്ത രോഹൻ പ്രേം ആണ് പുറത്തായ മറ്റൊരു ബാറ്റർ. ബംഗാളിനായി മിശ്രയും, ആകാശ് ദീപും, സുരാജ് സിന്ധു ജയ്സ്വാളും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.