രഞ്ജി ട്രോഫിയിൽ മികച്ച ബൗളിംഗ് കാഴ്ചവെച്ച കേരളം ആദ്യ ദിവസം ആന്ധ്രാപ്രദേശിന്റെ 7 വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ദിവസം അവസാനിക്കുമ്പോൾ ആന്ധ്രാപ്രദേശ് 260/7 എന്ന നിലയിലാണ്. 79 റൺസുമായി റിക്കി ബുയി ആണ് ഇപ്പോൾ ക്രീസിൽ ഉള്ളത്. 81 റൺസ് എടുത്ത മഹീപ് കുമാറും ആന്ധ്രാപ്രദേശിനായി തിളങ്ങി.
കേരളത്തിനായി ബേസിൽ തമ്പിയും വൈശാഖ് ചന്ദ്രനും 2 വിക്കറ്റുകൾ വീഴ്ത്തി. അരങ്ങേറ്റക്കാരൻ അഖിൽ സ്കറിയ, ജലജ് സക്സേന, അക്ഷയ് ചന്ദ്രൻ എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ന് സഞ്ജു സാംസൺ കേരളത്തിനായി കളിക്കുന്നില്ല.