കേരളം 94ന് ഓളൗട്ട്, സഞ്ജു മാത്രം ബാക്കിയായി

Newsroom

Picsart 24 01 19 12 36 54 614

രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കെതിരെ കേരളത്തിന് വൻ പരാജയം. മുംബൈ ഇയർത്തിയ 327 എന്ന് വിജയലക്ഷ്യം പിന്തുടർന്ന കേരളം വെറും 94 റൺസിന് ഓൾ ഔട്ടായി. ഇന്നലെ 24ന് പൂജ്യം എന്ന നിലയിൽ കളി അവസാനിപ്പിച്ച കേരളത്തിന് ഇന്ന് വെറും 70 റൺസ് മാത്രമേ എടുക്കാൻ ആയുള്ളൂ. ഇതോടെ മുംബൈ വിജയം സ്വന്തമാക്കി. കേരളത്തിനായി ബാറ്റിംഗിൽ ആരും തിളങ്ങിയില്ല. ക്യാപ്റ്റൻ സഞ്ജു സാംസൺ ഒരു വഷത്ത് നോട്ടൗട്ടായി നിന്നു എങ്കിലും അദ്ദേഹത്തിന് യാതൊരു പിന്തുണയും ടീമിൽ നിന്ന് കിട്ടിയില്ല

കേരള 24 01 20 14 57 03 025

സഞ്ജു 15 റൺസ് എടുത്ത് പുറത്താകാതെ നിന്നു. മുംബൈ 232 റൺസിന്റെ വിജയമാണ് നേടിയത്. മുംബൈക്ക് ആയി ഷാംസ മുളാനി അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. ധവാലും തനുഷും രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി. മുംബൈ ആദ്യ ഇന്നിംഗ്സിൽ 254 റൺസും രണ്ടാം ഇന്നിങ്സിൽ 319 റൺസും എടുത്തിരുന്നു. കേരളം ആദ്യ ഇന്നിംഗ്സിൽ 244ന് പുറത്തായി.