ജഡേജയ്ക്കും ബരോതിനും അർധ സെഞ്ച്വറി, സൗരാഷ്ട്ര ഭേദപ്പെട്ട നിലയിൽ

Newsroom

രഞ്ജി ട്രോഫി ഫൈനലിൽ സൗരാഷ്ട്രയ്ക്ക് മികച്ച നിലയിൽ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൗരാഷ്ട്ര കളി മൂന്നാം സെഷനിലെത്തുമ്പോൾ 4 വിക്കറ്റ് 182 റൺസ് എന്ന നിലയിലാണ്. രണ്ട് താരങ്ങൾ സൗരാഷ്ട്രയ്ക്ക് വേണ്ടി അർധ സെഞ്ച്വറികൾ നേടി. 54 റൺസ് എടുത്ത ഓപണർ ബരോതിനെ ആകാശ് ദീപ് പുറത്താക്കി. 54 റൺസ് തന്നെ എടുത്ത വിശ്വരാജ് ജഡേജയെയും ആകാശ് തന്നെയാണ് പുറത്താക്കിയത്.

38 റൺസ് എടുത്ത ഹാർവിക് ദേശായി ആണ് പുറത്തായ മറ്റൊരു ബാറ്റ്സ്മാൻ. ദേശായിയുടെ‌ വിക്കറ്റ് വീഴ്ത്തിയത് ഷഹബാസ് അഹമ്മദ് ആണ്. അവസാനമായി 14 റൺസുമായി നിന്നിരുന്ന ജാക്സണെ ഇഷാനും പുറത്താക്കി. ഇപ്പോൾ 20 റൺസുമായി വാസവദയും റൺസ് ഒന്നും എടുക്കാതെ പൂജാരയുമാണ് ക്രീസിൽ ഉള്ളത്. ആദ്യ ഇന്നിങ്സിൽ വലിയ സ്കോർ തന്നെ ഉയർത്താൻ ആകും സൗരാഷ്ട്രയുടെ ശ്രമം.