48 ഓവറിൽ 529 റൺസ്!! രഞ്ജി ട്രോഫിയിൽ റെക്കോർഡുകൾ തകർത്ത് ഹൈദരാബാദ്

Newsroom

ഇന്ന് രഞ്ജി ട്രോഫിയിൽ ഹൈദരാബാദ് കാണിച്ചത് രഞ്ജി ട്രോഫിയിൽ ഫസ്റ്റ് ക്ലാസിലോ നടക്കാത്ത കാര്യമാണ്. ഇന്ന് ഹൈദരാബാദ് അരുണാചൽ പ്രദേശിനെതിരെ ആദ്യ ഇന്നിംഗ്സിൽ 48 ഓവർ ബാറ്റു ചെയ്തപ്പോൾ 521 റൺസ് ആണ് അടിച്ചു കൂട്ടിയത്. ട്രിപിൾ സെഞ്ച്വറി നേടിയ തന്മയ് അഗർവാളിന്റെ ഇന്നിങ്സ് ആണ് ഹൈദരാബാദിന് കരുത്തായത്.

രഞ്ജി ട്രോഫി 24 01 26 17 59 15 816

തന്മയ് അഗർവാൾ 160 പന്തിൽ നിന്ന് 323 റൺസ് എടുത്ത് പുറത്താകാതെ നിന്നു. 147 പന്തിൽ നിന്ന് ട്രിപ്പിൾ സെഞ്ച്വറി പൂർത്തിയാക്കിയത്. ഫസ്റ്റ് ക്ലാസ് ചരിത്രത്തിലെ ഏറ്റവും വേഗതയാർന്ന ട്രിപിൾ സെഞ്ച്വറിയാണിത്. 21 സിക്സും 33 ഫോറും തന്മയ് അഗർവാൾ ഇന്ന് അടിച്ചു.

105 പന്തിൽ നിന്ന് 185 റൺസ് എടുത്ത രാഹുൽ സിംഗ് ഗഹ്ലത്തും ഹൈദരബാദിനായി മികച്ചു നിന്നു. 19 റൺസുമായി അഭിരാത് റെഡ്ഡിയും പുറത്താകാതെ നിന്നു. അരുണാചൽ ആദ്യ ഇന്നിങ്സിൽ 172 റൺസിന് ഓളൗട്ട് ആയി.