സൗരാഷ്ട്രയ്ക്കായി രഞ്ജി ട്രോഫി ഫൈനലിൽ ജഡേജ കളിക്കില്ല. ജഡേജയെ രഞ്ജിയിൽ കളിപ്പിക്കാൻ അനുവദിക്കണം എന്ന സൗരാഷ്ട്രയുടെ അപേക്ഷ ബി സി സി ഐ പ്രസിഡന്റായ സൗരവ് ഗാംഗുലി തള്ളി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയുടെ ഭാഗമാകേണ്ട ജഡേജയെ പ്രാദേശിക മത്സരത്തിനായി വിട്ടു നൽകാൻ ആകില്ല എന്ന് ഗാംഗുലി പറഞ്ഞു. രാജ്യം ആണ് ആദ്യം എന്നും അതിനായിരിക്കും മുൻതൂക്കം എന്നും ബി സി സി ഐ പ്രസിഡന്റ് പറഞ്ഞു.
മാർച്ച് 9നാണ് രഞ്ജി ട്രോഫി ഫൈനൽ നടക്കുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പരമ്പര മാർച്ച് 12നും തുടങ്ങും. ഇതുകൊണ്ട് ജഡേജയെ വിട്ടുകൊടുത്താൽ അത് ഇന്ത്യക്ക് തന്നെ തിരിച്ചടിയാകും. സൗരാഷ്ട്രയും ബംഗാളുമാണ് രഞ്ജി ട്രോഫി ഫൈനലിൽ ഏറ്റുമുട്ടുന്നത്. സൗരാഷ്ട്രയ്ക്ക് വേണ്ടി പൂജാരയും ബംഗാളിനു വേണ്ടി സാഹയും ഫൈനലിൽ ഇറങ്ങുന്നുണ്ട്.